SEARCH


Onappottan Theyyam (ഓണപ്പൊട്ടൻ തെയ്യം)

Onappottan Theyyam (ഓണപ്പൊട്ടൻ തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


ഓണത്തോടനുബന്ധിച്ച് കെട്ടിയാടുന്ന ഈ തെയ്യം പൊതുവെ സംസാരിക്കില്ല. വായ തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നത് കൊണ്ട് ഓണപ്പൊട്ടന്‍ എന്നാണു ഈ തെയ്യം അറിയപ്പെടുന്നത്. മലയ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഇത് കെട്ടിയാടാറുള്ളത്. മുഖത്ത് ചായവും, കുരുത്തോലക്കുട, കൈത നാരു കൊണ്ട് തലമുടി, കിരീടം, കൈവള, പ്രത്യേക രീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങള്‍ ആണ് ഓണപ്പൊട്ടന്റെ വേഷ വിധാനം. താളും ചവിട്ടുകയും ഓടുകയും ചെയ്തു കൊണ്ടിരിക്കുന്ന ഓണപ്പൊട്ടന്‍ ഒരിക്കലും കാലു നിലത്ത് ഉറപ്പിക്കില്ല. ദക്ഷിണയായി അരിയും പണവും സ്വീകരിക്കും.
അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848